ഇന്ത്യക്കാർ എവിടെയുണ്ടോ, മലയാളികളും മലയാളി അസ്സോസ്സിയേഷനുകളും എവിടെയുണ്ടൊ അവിടെ മാത്രം കണ്ടുവരുന്ന ഒരു ജീവിയാണ് ടുജി സ്പെക്ട്രം(അഴിമതി) എന്ന് കരുതരുത്.കേരളത്തിന്റെ ഉൾകാടുകൾ മുതൽ ഇന്ദ്രപ്രസ്ഥത്തിന്റേയും നീതിനായത്തിന്റേയും ഇടനാഴികളിലും ഈ ജീവി നിത്യ സന്ദർശകനാണ്. ഈ ജീവികൾക്ക് പ്രത്യേകിച്ച് ഒരു രൂപവും ഇല്ല. ഏത് രൂപം പ്രാപിക്കാനും ഓന്തിനെപൊലെ ഏത് നിറവും തരത്തിനൊത്ത് മാറാനും ഈ ജീവിക്ക് കഴിവുണ്ട്. ഈ ജീവിയുടെ കണക്കിലെ പ്രാവണ്യംപറയാതെ വയ്യ. യു.കെ.യിലെ ഒരു അസ്സോസ്സിയേഷന്റെ വരവ് ചിലവ് കണക്കുകൾ ഈ ജീവി കൂട്ടിയത് ഉദാഹരണത്തിനു് താഴെ കൊടുക്കുന്നു.
വരവ് ക. =4000
ചിലവ് ക. =1500
ബാക്കി ക. =പൂജ്യം ക.
ഈ ജീവിയുടെ ഒരു സവിശേഷത എന്തെന്നാൽ, ചക്കര കുടം കണ്ടാൽ കയ്യിടും ആ കയ്യ് നന്നായി നക്കും. നക്കികൊണ്ടേയിരിക്കും.
ചക്കര കുടത്തിൽ കൈയിട്ടാൽ നക്കാത്താവർ ആരുണ്ട്.?
ഈ ജീവി(അഴിമതി) ഇന്ത്യയുടെ സ്വത്താണ്. ഇന്ത്യയുടെ ദേശീയ ജീവിയാണ്.(സത്യസന്ധതയോടും അത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്നവർക്ക് ഈ ജീവിയുടെ രൂപമില്ല)
-------------------------------------------------------------------------------------------------------------