Wednesday 18 May 2011

ഏപ്രിലിനുപറയനുണ്ട് ഒരു ചതിയുടെ കഥ

അവര്  വന്നു
പാല്പുഞ്ചിരിയുമായി
വാഗ്ദാന പെരുമഴയുമായി
വര്ണ്ണസ്വപ്നങ്ങള്
നമ്മുടെ മസ്തിഷ്ക്കത്തില് കുത്തിനിറച്ച്
അവര് പോയി.
നമ്മുടെ സര്വ്വതും കവര്ന്നെടുക്കുന്ന
വലിയൊരു ഗുണ്ടാ സംഘമാണ് അവര്.

അവരുടെ കൊടിയുടെ നിറത്തില്‍ മാത്രമാണ് വ്യത്യാസം.
എല്ലാ തിരഞ്ഞിടുപ്പും
വഞ്ചനയുടെ ചതിയുടെ തനിയവര്ത്തനങ്ങള് മാത്രം.
ചുട്ടുപൊള്ളുന്ന വേനലില്
വിങ്ങുന്ന ഏപ്രിലിന്റെ നൊമ്പരം ആരറിയുന്നു.?
ഏപ്രിലിനുശേഷം അവര് ഒന്നായി ഒരു സ്വരത്തില് പറയും:

പൊതുജനം കഴുതകള്

പക്ഷെ അവര് അറിയുന്നില്ല
പൊതുജനം അവര്ക്കായി സുക്ഷിച്ചുവച്ചിരിക്കുന്നത്
ഒരു നുക്ലിയര് പ്ലാന്റാണെന്ന്.
ഒരുന്നാള് അത് പൊട്ടിതെറിക്കും.!!!!!!!!!

Sunday 13 March 2011

എന്‍റ്റൊസള്‍ഫാന് നല്ലതാണ്

ഉപയൊഗിക്കേണ്ട വിധം

വെള്ളം ചേര്‍‍ക്കാതെ എന്‍റ്റോസള്‍ഫന്‍ ജലപീരിങ്കിയില്‍ നിറച്ച്, രാഷ്ട്രീയ മരങ്ങള്‍ തഴച്ചു വളരുന്ന നിയമസഭ,ലോകസഭ,രാജ്യസഭ എന്നിവടങ്ങളിലുംരാഷ്ട്രീയ ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന സംഘടനകള്‍,സമ്മേളനങ്ങള്‍,പാര്‍ട്ടി യോഗങ്ങള്‍,ജാഥകള്‍‍ എന്നിവടങ്ങളിലും മാസത്തില്‍ രണ്ടു തവണ തെളിക്കുകയാണെങ്കില്‍,ടുജി സ്പെക്ട്ര്ം പോലുള്ള തണ്ട്തൊരപ്പന്കീടങ്ങള്‍,ആദര്‍ശ് ഫ്ളാറ്റിന്‍റ്റെ ഉച്ചിയിലെ മണ്ടരി രോഗം,ഐസ്ക്രീമില്കണ്ടുവരുന്ന കാമ കീടങ്ങള്‍,കാര്‍ഗില്‍ ശവപ്പെട്ടിയില്‍ കണ്ടുവരുന്നചിതലുകള്‍ എന്നിവയെ നിശേഷം നശിപ്പിക്കാനും ഇല്ലാതാക്കാനും സാധിക്കും.

ഇത് ട്രയ് ചെയ്യ്  വര്‍ക്ക് ചെയ്യും.

അങ്ങനെയെങ്കില്‍ എന്‍റ്റോസള്‍ഫാന്‍ നല്ലതല്ലെ.......?


Friday 4 February 2011

ഇന്ത്യക്ക് അഭിമാനിക്കാം

2020- ഇന്ത്യ സാമ്പത്തികമായി ഒന്നാമതാകും?

മറുപുറം
അഴിമതിയുടെ പേക്കോലങ്ങ താണ്ഡവമാടട്ടെ
ഖജനാവ് കൊള്ളയടിക്കട്ടെ
ദരിദ്ര കൂടുത ദരിദ്രരാകട്ടെ
ഗ്ഗീയ കാഡ്‍വച്ച് രാഷ്ട്രീയക്കാ കളിക്കട്ടെ
ഭീകര അഴിഞ്ഞാടട്ടെ
കലക്കവെള്ളത്തിലെ മീനെ പിടിച്ച്
ഏതാനും ചില മാത്രം
സാമ്പത്തികമായി ഒന്നമതാട്ടെ
ഇന്ത്യ കുട്ടിചോറാകട്ടെ
ർക്ക് എന്ത് ചേദം
.നമ്മുക്ക് സൃഷ്ടിക്കാം കുറേ തെരുവ് തെണ്ടികളെ
2020- ഇന്ത്യക്ക്  അഭിമാനിക്കാം

Sunday 9 January 2011

ടുജി സ്പെക്ട്രം എന്ന ജീവി

ഇന്ത്യക്കാ എവിടെയുണ്ടോ, മലയാളികളും മലയാളി അസ്സോസ്സിയേഷനുകളും എവിടെയുണ്ടൊ അവിടെ മാത്രം കണ്ടുവരുന്ന ഒരു ജീവിയാണ് ടുജി സ്പെക്ട്രം(അഴിമതി) എന്ന് കരുതരുത്.കേരളത്തിന്റെ ൾകാടുകൾ മുത ഇന്ദ്രപ്രസ്ഥത്തിന്റേയും നീതിനായത്തിന്റേയും ഇടനാഴികളിലും ജീവി നിത്യ സന്ദർശകനാണ്. ജീവികൾക്ക് പ്രത്യേകിച്ച് ഒരു രൂപവും ഇല്ല. ഏത് രൂപം പ്രാപിക്കാനും ഓന്തിനെപൊലെ  ഏത് നിറവും തരത്തിനൊത്ത് മാറാനും ജീവിക്ക് കഴിവുണ്ട്. ജീവിയുടെ കണക്കിലെ പ്രാവണ്യംപറയാതെ വയ്യ. യു.കെ.യിലെ ഒരു അസ്സോസ്സിയേഷന്റെ വരവ് ചിലവ് കണക്കുക ജീവി കൂട്ടിയത് ഉദാഹരണത്തിനു് താഴെ കൊടുക്കുന്നു.

വരവ് .    =4000
ചിലവ് .   =1500
ബാക്കി .  =പൂജ്യം .
ജീവിയുടെ ഒരു സവിശേഷത എന്തെന്നാ, ചക്കര കുടം കണ്ടാ കയ്യിടും കയ്യ് നന്നായി നക്കും. നക്കികൊണ്ടേയിരിക്കും.
ചക്കര കുടത്തി കൈയിട്ടാ നക്കാത്താവ ആരുണ്ട്.?









ജീവി(അഴിമതി) ഇന്ത്യയുടെ സ്വത്താണ്‌. ഇന്ത്യയുടെ ദേശീയ ജീവിയാണ്‌.(സത്യസന്ധതയോടും അത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്നവർക്ക് ജീവിയുടെ രൂപമില്ല)
-------------------------------------------------------------------------------------------------------------