Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Wednesday, 18 May 2011

ഏപ്രിലിനുപറയനുണ്ട് ഒരു ചതിയുടെ കഥ

അവര്  വന്നു
പാല്പുഞ്ചിരിയുമായി
വാഗ്ദാന പെരുമഴയുമായി
വര്ണ്ണസ്വപ്നങ്ങള്
നമ്മുടെ മസ്തിഷ്ക്കത്തില് കുത്തിനിറച്ച്
അവര് പോയി.
നമ്മുടെ സര്വ്വതും കവര്ന്നെടുക്കുന്ന
വലിയൊരു ഗുണ്ടാ സംഘമാണ് അവര്.

അവരുടെ കൊടിയുടെ നിറത്തില്‍ മാത്രമാണ് വ്യത്യാസം.
എല്ലാ തിരഞ്ഞിടുപ്പും
വഞ്ചനയുടെ ചതിയുടെ തനിയവര്ത്തനങ്ങള് മാത്രം.
ചുട്ടുപൊള്ളുന്ന വേനലില്
വിങ്ങുന്ന ഏപ്രിലിന്റെ നൊമ്പരം ആരറിയുന്നു.?
ഏപ്രിലിനുശേഷം അവര് ഒന്നായി ഒരു സ്വരത്തില് പറയും:

പൊതുജനം കഴുതകള്

പക്ഷെ അവര് അറിയുന്നില്ല
പൊതുജനം അവര്ക്കായി സുക്ഷിച്ചുവച്ചിരിക്കുന്നത്
ഒരു നുക്ലിയര് പ്ലാന്റാണെന്ന്.
ഒരുന്നാള് അത് പൊട്ടിതെറിക്കും.!!!!!!!!!

Sunday, 13 March 2011

എന്‍റ്റൊസള്‍ഫാന് നല്ലതാണ്

ഉപയൊഗിക്കേണ്ട വിധം

വെള്ളം ചേര്‍‍ക്കാതെ എന്‍റ്റോസള്‍ഫന്‍ ജലപീരിങ്കിയില്‍ നിറച്ച്, രാഷ്ട്രീയ മരങ്ങള്‍ തഴച്ചു വളരുന്ന നിയമസഭ,ലോകസഭ,രാജ്യസഭ എന്നിവടങ്ങളിലുംരാഷ്ട്രീയ ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന സംഘടനകള്‍,സമ്മേളനങ്ങള്‍,പാര്‍ട്ടി യോഗങ്ങള്‍,ജാഥകള്‍‍ എന്നിവടങ്ങളിലും മാസത്തില്‍ രണ്ടു തവണ തെളിക്കുകയാണെങ്കില്‍,ടുജി സ്പെക്ട്ര്ം പോലുള്ള തണ്ട്തൊരപ്പന്കീടങ്ങള്‍,ആദര്‍ശ് ഫ്ളാറ്റിന്‍റ്റെ ഉച്ചിയിലെ മണ്ടരി രോഗം,ഐസ്ക്രീമില്കണ്ടുവരുന്ന കാമ കീടങ്ങള്‍,കാര്‍ഗില്‍ ശവപ്പെട്ടിയില്‍ കണ്ടുവരുന്നചിതലുകള്‍ എന്നിവയെ നിശേഷം നശിപ്പിക്കാനും ഇല്ലാതാക്കാനും സാധിക്കും.

ഇത് ട്രയ് ചെയ്യ്  വര്‍ക്ക് ചെയ്യും.

അങ്ങനെയെങ്കില്‍ എന്‍റ്റോസള്‍ഫാന്‍ നല്ലതല്ലെ.......?


Friday, 4 February 2011

ഇന്ത്യക്ക് അഭിമാനിക്കാം

2020- ഇന്ത്യ സാമ്പത്തികമായി ഒന്നാമതാകും?

മറുപുറം
അഴിമതിയുടെ പേക്കോലങ്ങ താണ്ഡവമാടട്ടെ
ഖജനാവ് കൊള്ളയടിക്കട്ടെ
ദരിദ്ര കൂടുത ദരിദ്രരാകട്ടെ
ഗ്ഗീയ കാഡ്‍വച്ച് രാഷ്ട്രീയക്കാ കളിക്കട്ടെ
ഭീകര അഴിഞ്ഞാടട്ടെ
കലക്കവെള്ളത്തിലെ മീനെ പിടിച്ച്
ഏതാനും ചില മാത്രം
സാമ്പത്തികമായി ഒന്നമതാട്ടെ
ഇന്ത്യ കുട്ടിചോറാകട്ടെ
ർക്ക് എന്ത് ചേദം
.നമ്മുക്ക് സൃഷ്ടിക്കാം കുറേ തെരുവ് തെണ്ടികളെ
2020- ഇന്ത്യക്ക്  അഭിമാനിക്കാം

Friday, 31 December 2010

പ്രയർ ഗ്രൂപ്പു്-ഒരു ഫ്ളാഷ് ബാക്ക്

www.cyberjalakam.com/aggr/

(പുതു വർഷത്തിൽ ഒരവലോകനം)

ഒന്നായി
ഒരു മനസ്സായി ഒന്നിച്ചു നിന്നവർ
രണ്ടായി.......
മൂന്നായി.......
നാലും അഞ്ചുമായി.......
(തൊമ്മനും ചാണ്ടിയുമായി,മത്തായിയും മാണിയുമായി........)
എണ്ണത്തിൽ പലതായി.
വിശ്വാസത്തിന്റെ പേരിൽ പ്രയർ ഗ്രൂപ്പുകൾ പലതായി.

ബൈബിൾ ഒന്നേയുളു
പക്ഷെ,ഗ്രൂപ്പുകൾ പലതുണ്ട്.

ഒരു നിമിഷമെങ്കിലും
ദൈവം ചിന്തിച്ചിരിക്കും
ഈ മനുഷ്യർ എന്തുകൊണ്ടാണ്
എന്നെ വീണ്ടും വീണ്ടും ക്രൂശിക്കുന്നത്.

സ്വാർത്ഥനായ മനുഷ്യൻ
പണത്തിനും അധികാരത്തിനും വേണ്ടി
എന്തും ചെയ്യും. എന്തും...........!

പ്രയർ ഗ്രൂപ്പുകൾ ഇനിയും പിളരും.

Friday, 24 December 2010

കൃസ്തുമസ്സ് ആഘോഷം

 സമ്മാന പൊതിയുമായി സാന്റ മുന്നിൽ വന്ന് നിൽക്കുബോൾ,
വോഡ്ക്കയും വിസ്ക്കിയും പൊരിച്ച കോഴിയും മേശമേൽ
നിരന്നിരിക്കുബോൾ, പുൽക്കൂട്ടിൽ പിറന്ന യേശുവിനെ ആര് ഓർക്കാൻ?