Friday 31 December 2010

പ്രയർ ഗ്രൂപ്പു്-ഒരു ഫ്ളാഷ് ബാക്ക്

www.cyberjalakam.com/aggr/

(പുതു വർഷത്തിൽ ഒരവലോകനം)

ഒന്നായി
ഒരു മനസ്സായി ഒന്നിച്ചു നിന്നവർ
രണ്ടായി.......
മൂന്നായി.......
നാലും അഞ്ചുമായി.......
(തൊമ്മനും ചാണ്ടിയുമായി,മത്തായിയും മാണിയുമായി........)
എണ്ണത്തിൽ പലതായി.
വിശ്വാസത്തിന്റെ പേരിൽ പ്രയർ ഗ്രൂപ്പുകൾ പലതായി.

ബൈബിൾ ഒന്നേയുളു
പക്ഷെ,ഗ്രൂപ്പുകൾ പലതുണ്ട്.

ഒരു നിമിഷമെങ്കിലും
ദൈവം ചിന്തിച്ചിരിക്കും
ഈ മനുഷ്യർ എന്തുകൊണ്ടാണ്
എന്നെ വീണ്ടും വീണ്ടും ക്രൂശിക്കുന്നത്.

സ്വാർത്ഥനായ മനുഷ്യൻ
പണത്തിനും അധികാരത്തിനും വേണ്ടി
എന്തും ചെയ്യും. എന്തും...........!

പ്രയർ ഗ്രൂപ്പുകൾ ഇനിയും പിളരും.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു നിമിഷമെങ്കിലും
ദൈവം ചിന്തിച്ചിരിക്കും
ഈ മനുഷ്യർ എന്തുകൊണ്ടാണ്
എന്നെ വീണ്ടും വീണ്ടും ക്രൂശിക്കുന്നത്.....

എപ്പോഴും..എന്നും
ഭായിക്കും,കുടുംബത്തിനും സർവ്വവിധ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ...