Friday 31 December 2010

പ്രയർ ഗ്രൂപ്പു്-ഒരു ഫ്ളാഷ് ബാക്ക്

www.cyberjalakam.com/aggr/

(പുതു വർഷത്തിൽ ഒരവലോകനം)

ഒന്നായി
ഒരു മനസ്സായി ഒന്നിച്ചു നിന്നവർ
രണ്ടായി.......
മൂന്നായി.......
നാലും അഞ്ചുമായി.......
(തൊമ്മനും ചാണ്ടിയുമായി,മത്തായിയും മാണിയുമായി........)
എണ്ണത്തിൽ പലതായി.
വിശ്വാസത്തിന്റെ പേരിൽ പ്രയർ ഗ്രൂപ്പുകൾ പലതായി.

ബൈബിൾ ഒന്നേയുളു
പക്ഷെ,ഗ്രൂപ്പുകൾ പലതുണ്ട്.

ഒരു നിമിഷമെങ്കിലും
ദൈവം ചിന്തിച്ചിരിക്കും
ഈ മനുഷ്യർ എന്തുകൊണ്ടാണ്
എന്നെ വീണ്ടും വീണ്ടും ക്രൂശിക്കുന്നത്.

സ്വാർത്ഥനായ മനുഷ്യൻ
പണത്തിനും അധികാരത്തിനും വേണ്ടി
എന്തും ചെയ്യും. എന്തും...........!

പ്രയർ ഗ്രൂപ്പുകൾ ഇനിയും പിളരും.

Friday 24 December 2010

കൃസ്തുമസ്സ് ആഘോഷം

 സമ്മാന പൊതിയുമായി സാന്റ മുന്നിൽ വന്ന് നിൽക്കുബോൾ,
വോഡ്ക്കയും വിസ്ക്കിയും പൊരിച്ച കോഴിയും മേശമേൽ
നിരന്നിരിക്കുബോൾ, പുൽക്കൂട്ടിൽ പിറന്ന യേശുവിനെ ആര് ഓർക്കാൻ?


Wednesday 22 December 2010

ശൈത്യം

                                                
കാണാൻ അതിസുന്ദരം
ഇവിടെ ജീവിക്കുക അതീവദുഷ്ക്കരം.
മഹാദുരിതം
ശൈത്യം ഇത്ര ഭയാനകമോ?
തോമാസ്കുട്ടി വിട്ടോടാ........
നാട്ടിലേക്കു തന്നെ വിട്ടോടാ..

Friday 10 December 2010

എല്ലാ കാരിയങ്ങളിലും സവിശേഷതുള്ളവരാന് മലയാളികള്‍. മലയാളി എവിടയൂണ്ടോ അവിടെ ഒരു അസോസിയേഷന്‍ ഉം ഉണ്ടാവും. ഈ അസോസിയെഷേനുകളുടെ രൂപീകരണ ലക്‌ഷ്യം എന്താണെന്നു  ചോദിച്ചാല്‍ അവര്‍ മവ്നം പാലിക്കും. ഇവിടെയും ഉണ്ട് പതിനായിരം അസോസിയേഷനുകള്‍. നാലു പേയെര്കെ ഒരു അസ്സോസിയന്‍.
ലക്‌ഷ്യം : ഭാരവാഹികളുടെ സോന്തകര്കും ബന്ധുകല്കും പേകൂത്ത് നടത്താന്‍ ഒരു വേദി.

കാണാത്തോന്‍ കാണുമ്പോള്‍ തീട്ടംകൊണ്ട് ആറാട്ട്‌.

മലയാളീ കഷ്ട്ടം !